Friday, September 16, 2011

appooppan thaadi

ഇന്നു ഞാനറിയുന്നു 
സ്നേഹത്തിന്‍ ദിവ്യ സംഗീതത്തില്‍ 
ഞാനോരപ്പൂപ്പന്‍ താടിയായ് മാറുന്നു. 

ഭാരമാരിയാതെ, 
അല്ലലറിയാതെ 
കൊച്ചു തുമ്പി പോല്‍ 
വാനില്‍ പാറി നടക്കുമൊരു 
വെളുത്ത അപ്പൂപ്പന്‍ താടി. 

കേട്ടു തീരാത്ത  പ്രണയത്തിന്‍
മധുര രാഗങ്ങളില്‍ 
നേരമറിയാതെ  ഞാന്‍
എങ്ങോ ഒഴുകി നീങ്ങുന്നു. 

കനം തൂങ്ങിയ ചിന്തകളും 
അര്‍ഥം കാണാത്ത ചോദ്യങ്ങളും 
മുഷിപ്പ് മാറാത്ത രാവും പകലുകളും 
അടര്‍ന്നു വീണ പോലെ. 



ഞാന്‍ നുണയുന്നു
കലര്‍പ് തീണ്ടാത്ത പ്രണയത്തിന്‍
കുളിരു കോരുന്ന 
മധുവും മധുരവും. 

നമ്മിലലിയുന്നു
ലോകവും കാലവും
ജീവനും ജീവിത ചക്രവും. 

എന്റെ കണ്ണിലും കനവിലും
മോഹ ശലഭമായ് 
ചിറകു വിരിച്ചു 
നീയെന്‍ കാഴ്ച മറക്കുന്നു.  

നീ വരച്ച ലക്ഷ്മണ രേഖയില്‍ നിന്ന്
നീങ്ങാനാവാതെ വെന്തു 
നോവുന്നതിന്റെ സുഖവും 
ഞാനറിയുന്നു. 

നിന്റെ കയ്യിലും കരളിലും 
കവിളിലും തഴുകി ഞാന്‍
എന്നെയറിയാതെ
കാറ്റില്‍ മെല്ലെ ഒഴുകുന്നു;

2009



1 comment:

  1. ennathe kalathinoppam kavithakalum..............marikkukayano......................sir?
    eeathu dhusara sankalpathil valarnnalum,eeathu yanthravalkrutha lokathil pularnnalum,manasil undavatte...........gramathin manavum,mamathyum,ethiri,konnappuvum...........

    ReplyDelete