Friday, September 16, 2011

appooppan thaadi

ഇന്നു ഞാനറിയുന്നു 
സ്നേഹത്തിന്‍ ദിവ്യ സംഗീതത്തില്‍ 
ഞാനോരപ്പൂപ്പന്‍ താടിയായ് മാറുന്നു. 

ഭാരമാരിയാതെ, 
അല്ലലറിയാതെ 
കൊച്ചു തുമ്പി പോല്‍ 
വാനില്‍ പാറി നടക്കുമൊരു 
വെളുത്ത അപ്പൂപ്പന്‍ താടി. 

കേട്ടു തീരാത്ത  പ്രണയത്തിന്‍
മധുര രാഗങ്ങളില്‍ 
നേരമറിയാതെ  ഞാന്‍
എങ്ങോ ഒഴുകി നീങ്ങുന്നു. 

കനം തൂങ്ങിയ ചിന്തകളും 
അര്‍ഥം കാണാത്ത ചോദ്യങ്ങളും 
മുഷിപ്പ് മാറാത്ത രാവും പകലുകളും 
അടര്‍ന്നു വീണ പോലെ. 



ഞാന്‍ നുണയുന്നു
കലര്‍പ് തീണ്ടാത്ത പ്രണയത്തിന്‍
കുളിരു കോരുന്ന 
മധുവും മധുരവും. 

നമ്മിലലിയുന്നു
ലോകവും കാലവും
ജീവനും ജീവിത ചക്രവും. 

എന്റെ കണ്ണിലും കനവിലും
മോഹ ശലഭമായ് 
ചിറകു വിരിച്ചു 
നീയെന്‍ കാഴ്ച മറക്കുന്നു.  

നീ വരച്ച ലക്ഷ്മണ രേഖയില്‍ നിന്ന്
നീങ്ങാനാവാതെ വെന്തു 
നോവുന്നതിന്റെ സുഖവും 
ഞാനറിയുന്നു. 

നിന്റെ കയ്യിലും കരളിലും 
കവിളിലും തഴുകി ഞാന്‍
എന്നെയറിയാതെ
കാറ്റില്‍ മെല്ലെ ഒഴുകുന്നു;

2009



pranaya pusthakam

തൊലി വെളുപ്പല്ല സൌന്ദര്യമെന്നു
 പ്രണയ പുസ്തകത്തിന്റെ പ്രഥമാധ്യായത്തില്‍  നീയെന്നെ പഠിപ്പിച്ചു.

ചുണ്ടിന്‍ ചുവപ്പും കവിളിന്‍ തുടിപ്പും 
പ്രണയത്തിന്റെ മൂല ഹേതു  വെന്ന കലാലയ സങ്കല്‍പം 
രണ്ടാമധ്യായത്തില്‍ നീ തിരുത്തി കുറിച്ചു.

ഐസ്ക്രീം പാര്‍ലറിന്നോഴിഞ്ഞ മൂലയും 
പ്രണയ ലേഖനത്തിലെ വാചകക്കസര്തുകളും 
പ്രണയത്തിന്റെ ജീവാമ്ശമല്ലെന്നു
ഫോര്‍മുല കളിലൂടെ നീ സമര്‍ഥിച്ചു.

പിന്നെ നീ ഒരു ദിനം പെട്ടെന്നു 
പുസ്തകം പൂര്‍ത്തിയാകാതെ നടന്നകന്നതില്‍ പിന്നെ, 
മലഞ്ചരുവില്‍ അലയുന്ന ഒരു പാവം ആട്ടിടയന്റെ കഥ 
ഉപസംഹാരമായി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

2006

Saturday, September 10, 2011

bismillaah

ബ്ലോഗ്‌ കൂട്ടായ്മയില്‍ ഞാന് നിങ്ങളോടൊപ്പം ചേരാന്‍ തീരുമാനിച്ചു.  എന്തെ, ഇഷ്ടമായില്ലേ? ഉം...........

സാരമില്ല. ഞാന്‍ എഴുതി തുടങ്ങുമ്പോള്‍ നിങ്ങള്‍ പറയും... ഓ... വെരി നൈസ് !  (വെറുതെ പറഞ്ഞതാണേ, എനിക്ക് അങ്ങനെ ഒന്നും എഴുതിപ്പിടിപ്പിക്കാന്‍ അറിയില്ല.) ഏതായാലും കാറും വീടും ഒന്നും ഇല്ലെങ്കിലും ഒരു ബ്ലോഗ്‌ ഉണ്ടെന്നു പറയാമല്ലോ. 

പിന്നെ എപ്പോഴെങ്കിലും  വെറുതെ ഇരിക്കുമ്പോള്‍ വല്ലതും എഴുതിയിടാന്‍ തോന്നിയാല്‍ ...............................  അതും ആവാല്ലോ.